gandhi jayandhi- safe campus clean campus- circular

4 September 2014

I Term Exam Aug 2014 IX Hin Qn Analysis

1. ചോദ്യം 1 ല്‍ पाँव तले दबी गर्दन എന്നത്  उपन्यास എന്നതിന് പകരം उपन्यास-अंश ആയിരുന്നു കൊടുക്കേണ്ടിയിരുന്നത്. കാരണം गोदान എന്ന നോവലിനെപ്പറ്റി പ്രത്യേകിച്ച് അധ്യാപകര്‍ പറഞ്ഞുകൊടുക്കുന്നുണ്ട് എന്നത് തന്നെ.

2. ചോദ്യം 2 ല്‍ कोष्ठक से घटनाएँ चुनकर सही क्रम से खाली स्थानों की पूर्ति करें എന്നായിരുന്നു ശരിയായ പ്രയോഗം. घटनाएँ പൂര്‍ണ്ണമായും ആശയക്കുഴപ്പം നിറഞ്ഞതായത് കുട്ടികളെ വല്ലാതെ വലച്ചുകളഞ്ഞു എന്ന് പറയാതെ വയ്യ.

3. ചോദ്യം 3 ല്‍ ज़मींदार से विद्रोह रखनेवाली എന്നത് ശരിയല്ല. ज़मींदार से विद्रोह की भावना रखनेवाली എന്നായിരുന്നു വേണ്ടിയിരുന്നത്. अच्छी घरवाली എന്നത് നിഷ്കളങ്കരായ കുട്ടികള്‍ നല്ല വീടുള്ളവള്‍ എന്ന് തെറ്റിദ്ധരിക്കുമോ എന്ന സംശയത്തിനിടയാക്കുന്നു.

4. ചോദ്യം 4 ല്‍ यह किससे कहा गया എന്നായിരിന്നു ചോദിക്കേണ്ടിയിരുന്നത്.

5. ചോദ്യം 7 ന്റെ ഉത്തരമായി होरी का, किसान का, छैलानुमा लड़के का എന്നിങ്ങനെയായിരുന്നു വേണ്ടിയിരുന്നത്.

6. ചോദ്യം 8ന്റെ നിര്‍ദ്ദേശമായിരുന്നു bold ആയി കൊടുക്കേണ്ടിയിരുന്നത്. എന്നാല്‍ അതിന് പകരം നിര്‍ദ്ദേശം normal ആയും ചോദ്യത്തിന്റെ ആദ്യവരി മാത്രം bold ആയി കൊടുക്കുകയും ചെയ്തത് ആശയക്കുഴപ്പം സൃഷ്ടിക്കുന്നു. ചോദ്യത്തില്‍ കുട്ടികള്‍ അടിവരയിട്ടഭാഗമെല്ലാം ശരിയാക്കുകയും बहुत आगे हैं എന്നതിലെ हैं എന്നഭാഗം അടിവരയിട്ട് ഉത്തരം എഴുതിവെക്കുകയും ചെയ്താല്‍ അധ്യാപകര്‍ തീര്‍ത്തും കുഴഞ്ഞുപോകുമായിരുന്നു. ചോദ്യകര്‍ത്താക്കള്‍ भारत എന്നത് ബഹുവചനത്തിലാണോ പ്രയോഗിച്ചിരിക്കുന്നത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

7. ചോദ്യം 12ല്‍ खेती के महत्व को बढ़ाने का संदेश देते हुए ആശയക്കുഴപ്പം സൃഷ്ടിക്കുന്ന പ്രയോഗമായിപ്പോയി.

8. ചോദ്യം 23ല്‍ सहायक बिंदुएँ എന്ന് കൊടുത്തിരിക്കുന്നു. बिंदु എന്ന പുല്ലിംഗപദത്തിന്റെ ബഹുവചനരൂപം बिंदु എന്ന് തന്നെയാണ് എന്നത് ശ്രദ്ധിക്കാതെ പോയിരിക്കുന്നു.

9. പത്തിലധികം ഇടങ്ങളില്‍ അക്ഷരത്തെറ്റുകള്‍ കാണുന്നു.  ड़, ढ़ എന്നീ അക്ഷരങ്ങള്‍ പലസ്ഥലങ്ങളിലും തെറ്റായി കൊടുത്തിരിക്കുന്നു. आँफ, रूचि എന്നിവയിലും പിശകുപറ്റിയിരിക്കുന്നു.

10. പത്തിലധികം ഇടങ്ങളില്‍ വാക്കുകള്‍ക്കിടയില്‍ അനാവശ്യമായി ഇടം വിടുകയും ഇടം വിടാതിരുന്നതും ഒക്കെ ചോദ്യപേപ്പറിനെ തെറ്റുകളുടെ പൂരപ്പറമ്പാക്കുന്നതില്‍ വലിയ പങ്കുവഹിച്ചിരിക്കുന്നു.
                        Prepared by: Ravi

8 comments:

  1. This comment has been removed by the author.

    ReplyDelete
  2. ചോദ്യം 21 ല്‍ मेमना യിലെ കര്‍ഷകന്റെ കത്ത് യുക്തിസഹമായിത്തോന്നുന്നില്ല. കാരണം ഈ പാവം കര്‍ഷകന്‍ ഒരു നിരക്ഷരനായിട്ടായിരിക്കും കുട്ടികളുടെ മനസ്സിലുണ്ടാവുന്ന സങ്കല്‍പം. അതുകൊണ്ട്തന്നെ ചോദിക്കാനായി ചോദ്യം സൃഷ്ടിക്കാമെങ്കിലും ഒഴിവാക്കേണ്ടതായിരുന്നുവെന്ന് അഭിപ്രായം ഉയരുന്നു.
    ചോദ്യം 23 धान की खेतीः समस्याएँ और समाधान എന്നതിന് धान की खेती സംബന്ധിച്ച് സൂചനകളില്‍ ഒന്നും പറഞ്ഞുകാണുന്നില്ല. നെല്‍ക്കൃഷിയുടെ പ്രത്യേകപ്രശ്നമായി എന്തെങ്കിലും പറയാന്‍ ചോദ്യകര്‍ത്താക്കള്‍ ശ്രദ്ധിക്കേണ്ടിയിരുന്നു. ഇവിടെ കൊടുത്തതെല്ലാം പൊതുവെ കൃഷിയില്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ മാത്രമാണ്.
    नए तकनीकी का प्रयोग എന്നതിന് പകരം नई तकनीकी का प्रयोग എന്നായിരുന്നു വേണ്ടിയിരുന്നത്. രവി

    ReplyDelete



  3. വിലയേറിയ നിര്‍ദേശങ്ങള്‍ക്കും,അഭിപ്രായങ്ങള്‍ക്കും ,ഒപ്പം വിമര്‍ശനങ്ങള്‍ക്കും,രവി മാഷിനും,നമ്മുടെ ഹിന്ദി ബ്ലോഗ് ഫാമിലിക്കും സ്നേഹത്തിന്റെ ഭാഷയില്‍ നന്ദിയും,കടപ്പാടും രേഖപ്പെടുത്തുന്നു...മുന്നോട്ടുള്ള യാത്രകളില്‍ നമുക്കെല്ലാവര്‍ക്കും ഇതൊരു പാഥെയമാവട്ടെ...........പ്രണാമത്തോടെ....
    ദീപക്‌ അനന്ത റാവു
    തൊടുപുഴ
    ഇടുക്കി

    ReplyDelete
  4. राय तो रहीम हे जी कभी....उनका सुनोगे,कामयाबी पॉओगे ज़रूर...अवसर तो कसौटी हे....हमरे अहम को वो निकालता हे जी...अहंभाव को मिटाता भी...उसी से हर आदमी पैना हो जाता हे.....मगर एक बात भी हमें याद रखना पड़ेगा कि इंज़ान को खुदा ने ज़्यादा देखने का और सुनने का अवसर ही दिया हे और कम बोलने का.....यानी की औरों की बातें, मानकर ही आदमी को आगे जाना चाहिए....उसमे उनका कल्याण हे,सदभावना भी.......आपके बहुमूल्य राय के लिए धन्यवाद अदा करते हुए........दीपक अनंत राव

    ReplyDelete
  5. दुनिया के लिए परम ब्लॉग मंच! - आईवेबकिंग

    अपने लेख को लिखें, साझा करें और देखें।

    विजिट: https://iwebking.com/hi/

    ReplyDelete